കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസ് കണ്ണൂരിലെത്തി. കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ തോമസിനെ എം.വി. ജയരാജന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.
ചുവന്ന ഷാള്‍ പുതപ്പിച്ചായിരുന്നു സ്വീകരണം. ചുവന്ന ഷാള്‍ ഏറ്റുവാങ്ങിയതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിയിലേക്കല്ല പാര്‍ട്ടി കോണ്‍ഗ്രസിലേക്കാണ് താന്‍ വന്നതെന്നായിരുന്നു തോമസിന്റെ മറുപടി. പറയാനുള്ളത് സെമിനാറില്‍ പറയുമെന്നും തോമസ് വ്യക്തമാക്കി.
ചുവന്ന നിറമാണെങ്കിലും തന്നെ അണിയിച്ചത് ഒരു ഷാള്‍ മാത്രമാണെന്നും എം.വി. ജയരാജന്‍ സുഹൃത്താണെന്നും തോമസ് പ്രതികരിച്ചു. വീട്ടില്‍ ഒരു താമര നട്ടപ്പോള്‍ ബിജെപിയിലേക്ക് പോകുന്നെന്നായിരുന്നു പ്രചാരണം. തനിക്ക് പറയാനുളളത് നാളെ പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.