എംപവര്‍ കേരള ബിസിനസ് മീറ്റ് കൊച്ചിയില്‍

എംപവര്‍ കേരള ബിസിനസ് മീറ്റ് കൊച്ചിയില്‍

കൊച്ചി: അമേരിക്കന്‍ മലയാളി അസോസിയേഷനുകളുടെ ഏകീകൃത സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കന്‍സ് (ഫോമ) കൊച്ചിയില്‍ എംപവര്‍ കേരള 2022 ബിസിനസ് മീറ്റ് നടത്തുന്നു. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മെയ് അഞ്ചിന് രാവിലെ 11 നാണ് മീറ്റ്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.എ. യൂസഫ് അലി ഉദ്ഘാടനം ചെയ്യും. ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.