ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷം പകരുന്ന പ്രഖ്യാപനവുമായി എസ്ഡി

ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷം പകരുന്ന പ്രഖ്യാപനവുമായി എസ്ഡി

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ്. അടുത്ത സീസണില്‍ സ്‌ക്വാഡില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് സ്‌കിന്‍കിസ് വ്യക്തമാക്കി. കഴിഞ്ഞ സീസണിലെ പ്രധാന താരങ്ങളെ എല്ലാം ടീം നില നിര്‍ത്തും. ടീമിന്റെ ഘടനയ്ക്ക് വലിയ മാറ്റം വരാതെ നോക്കും എന്നും കരോലിസ് പറഞ്ഞു. താരങ്ങളില്‍ ചിലര്‍ അവര്‍ക്ക് മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ചിലര്‍ക്ക് വേറെ പ്രശ്‌നങ്ങളും ഉണ്ട്. ചെറിയ മാറ്റങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. എന്നാല്‍ അത് ടീമിന്റെ തുടര്‍ച്ചയെ ബാധിക്കാതെ നോക്കുമെന്നും അദ്ദേഹം പറഞ്ഞു. കരാര്‍ പുതുക്കുന്നതും പുതിയ താരങ്ങളെ സ്വന്തമാക്കുന്നതുമായുള്ള ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ ഉടന്‍ വരുമെന്നും സ്‌കിങ്കിസ് പറഞ്ഞു.

ഒരു സീസണില്‍ ഫൈനല്‍ എത്തിയത് കൊണ്ട് മാത്രം തങ്ങള്‍ വലിയ ടീമായെന്ന ധാരണ ഞങ്ങള്‍ക്ക് ഇല്ല. ടീം വിനയം സൂക്ഷിച്ച് കൊണ്ട് കഠിനാധ്വാനം ചെയ്യുന്നത് തുടരും. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുക ആയിരുന്നു സ്‌കിന്‍കിസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.