കെ വി തോമസിന് എതിരായ നടപടി: അച്ചടക്ക സമിതി നാളെ ചേരും; പിണറായിയുടെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്ന് വേണുഗോപാല്‍

കെ വി തോമസിന് എതിരായ നടപടി: അച്ചടക്ക സമിതി നാളെ ചേരും; പിണറായിയുടെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്ന് വേണുഗോപാല്‍

തിരുവനന്തപുരം: കെ വി തോമസിന് എതിരായ നടപടി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെ സി വേണുഗോപാല്‍. സമിതി നാളെ യോഗം ചേരും.

എഐസിസിയുമായി കൂടിയാലോചന നടത്താതെ സുധാകരന്‍ എടുത്ത് ചാടി വിലക്ക് ഏര്‍പെടുത്തിയോ എന്ന ചോദ്യത്തിന് താന്‍ ഉത്തരം പറയാനില്ല. കെ വി തോമസും സിപിഎമ്മും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ പ്രതികരിക്കാനില്ല. വിലക്ക് വന്ന സാഹചര്യത്തില്‍ എഐസിസി അതിനെ മറികടക്കണ്ടെന്ന് തീരുമാനിച്ചതാണ്. അച്ചടക്ക സമിതിയാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതില്‍ ശുപാര്‍ശ ചെയ്യേണ്ടത്. ആ കമ്മിറ്റി നാളെതന്നെ കൂടുമെന്നാണ് കരുതുന്നതെന്ന് വേണുഗോപാല്‍ പറഞ്ഞു.

പിണറായി വിജയനുമായി കെ.വി തോമസിന് അടുത്ത ബന്ധമെന്ന് തെളിഞ്ഞു. പിണറായിയുടെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.