തോമസിനെതിരെ നടപടി ഉണ്ടാകും: വെട്ടുപോത്തുകളോട് കോണ്‍ഗ്രസ് സംസ്‌കാരം പറഞ്ഞിട്ട് കാര്യമില്ലെന്ന് കെ.മുരളീധരന്‍

തോമസിനെതിരെ നടപടി ഉണ്ടാകും: വെട്ടുപോത്തുകളോട് കോണ്‍ഗ്രസ് സംസ്‌കാരം പറഞ്ഞിട്ട് കാര്യമില്ലെന്ന് കെ.മുരളീധരന്‍

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ.വി തോമസ് പങ്കെടുത്തത് തെറ്റെന്ന് കെ.മുരളീധരന്‍ എംപി. അദ്ദേഹം നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും മരളീധരന്‍ വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇല്ലെങ്കില്‍ അത് ശശി തരൂരിനോടുള്ള അനീതിയാകുമെന്നും മുരളി പറഞ്ഞു. കെ.വി തോമസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുക മാത്രമല്ല, മാര്‍ക്‌സിസ്റ്റുകാര്‍ പോലും ഏകാധിപതിയായി കാണുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി. അത് ഗുരുതരമായ അച്ചടക്ക ലംഘനമാണ്. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗത്തെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംസാരിച്ചത്.

രാഹുല്‍ഗാന്ധിയെ ഹിന്ദു വര്‍ഗീയവാദിയെന്ന് വിളിച്ചയാളാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. അധ്യക്ഷനും ഒട്ടും മോശമല്ലാത്ത രീതിയില്‍ രാഹുല്‍ഗാന്ധിയെ അധിക്ഷേപിച്ചയാളാണ്. ഈ രണ്ട് വെട്ടുപോത്തുകളോടു കോണ്‍ഗ്രസ് സംസ്‌കാരം പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് മുരളീധരന്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.