തിരുവനന്തപുരം: കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങളൊന്നും കോവിഡ് മൂലം സ്ഥിരീകരിച്ചിട്ടില്ല.
സുപ്രീം കോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ അഞ്ചു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,365 ആയി.
എറണാകുളം 55, തിരുവനന്തപുരം 48, കോഴിക്കോട് 27, തൃശൂര്‍ 17, ആലപ്പുഴ 14, കോട്ടയം 11, കൊല്ലം 10, പത്തനംതിട്ട 10, കണ്ണൂര്‍ 9, മലപ്പുറം 7, പാലക്കാട് 7, ഇടുക്കി 4, വയനാട് 4, കാസര്‍ഗോഡ് 0 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 10,673 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 299 പേര്‍ രോഗമുക്തി നേടി. ഇതോടെ 2211 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.