ദുബായ്: യുഎഇയില്‍ ഇന്ന് 208 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 567 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. 207875 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 208 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 894070 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 874607 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.