കെ.എസ്.ഇ.ബി തര്‍ക്കം: സമരക്കാരുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് വൈദ്യുതി മന്ത്രി

കെ.എസ്.ഇ.ബി തര്‍ക്കം: സമരക്കാരുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: കെ.എസ്.ഇ.ബി തര്‍ക്കത്തില്‍ സമരക്കാരുമായി നേരിട്ട് ചര്‍ച്ചയ്ക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. സമരത്തില്‍ മന്ത്രിയോ മുന്നണിയോ ഇടപെടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കെ.എസ്.ഇ.ബി ചെയര്‍മാനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തര്‍ക്കത്തില്‍ മന്ത്രിതല ചര്‍ച്ചയില്ലെന്നും പ്രശ്‌ന പരിഹാരത്തിന് ചെയര്‍മാന്‍ തന്നെ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ആയതിനാല്‍ സമരം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചെയര്‍മാനെ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ യൂണിയന് അധികാരമില്ല. കെ.എസ്.ഇ.ബിയില്‍ മുമ്പും സമരങ്ങളുണ്ടായിട്ടുണ്ട്. അത് സ്വാഭാവികമാണ്. സംഘടനയുമായി ചര്‍ച്ച നടത്താന്‍ ചെയര്‍മാന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.