ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹ വിവാദം; സിപിഎം വിശദീകരണ യോഗം ഇന്ന്

ഡിവൈഎഫ്‌ഐ നേതാവിന്റെ വിവാഹ വിവാദം; സിപിഎം വിശദീകരണ യോഗം ഇന്ന്

കോഴിക്കോട്: കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ നേതാവ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ സിപിഎം വിശദീകരണ യോഗം ഇന്ന്. ഡിവൈഎഫ്ഐ നേതാവ് ഷിജിന്റെ വിവാഹം ലൗ ജിഹാദാണെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിലപാട് വിശദീകരിക്കാന്‍ കോടഞ്ചേരിയില്‍ യോഗം നടത്തുന്നത്.

ക്രിസ്ത്യന്‍ വിഭാഗത്തിന് ഏറെ സ്വാധീനമുള്ള മേഖലയില്‍ നേതൃത്വത്തിലിരിക്കുന്ന ഒരാളുടെ നടപടി പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുമെന്ന് മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസ് പറഞ്ഞു. കോടഞ്ചേരിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. വിവിധ ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടന്നിരുന്നു.

ലൗ ജിഹാദ് കേരളത്തിലുണ്ടെന്ന് പറഞ്ഞ ജോര്‍ജ് എം തോമസിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തു വന്നു. ലൗ ജിഹാദ് ഉണ്ടെന്ന് വ്യക്തമാക്കിയ പാര്‍ട്ടി രേഖ പുറത്ത് വിടാനും പൊതു സമൂഹത്തില്‍ ചര്‍ച്ചക്ക് വെക്കാനും സിപിഎം സന്നദ്ധമാകണമെന്നും വിവിധ മുസ്ലീം സംഘടനകള്‍ ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.