തിരുവനന്തപുരം: സ്വയം വിരമിക്കുന്നതിന് എം ശിവശങ്കര്‍ നല്‍കിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. 2023 ജനുവരി വരെയാണ് ശിവശങ്കറിന് കാലാവധി ഉള്ളത്. കഴിഞ്ഞ ദിവസം കൂടുതല്‍ ചുമതലകള്‍ നല്‍കിയതിന് പിന്നാലെയാണ് ശിവശങ്കര്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഒരാഴ്ച മുന്‍പാണ് ശിവശങ്കര്‍ നല്‍കിയ അപേക്ഷ ചീഫ് സെക്രട്ടറി തളളിയത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് ബന്ധത്തിന്റെ പേരില്‍ ഒന്നര വര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം ഇക്കഴിഞ്ഞ ജനുവരിയിലാണ് സ്‌പോര്‍ട്‌സ്- യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സര്‍വീസിലേയ്ക്ക് തിരിച്ചെത്തിയത്.
ഐ.എ.എസ് വകുപ്പില്‍ സര്‍ക്കാര്‍ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് ശിവശങ്കറിന് മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പുകളുടെ ചുമതലകള്‍ കൂടി നല്‍കിയത്. മന്ത്രി ചിഞ്ചുറാണിയുടെ വകുപ്പുകളാണിവ.