മോസ്കോ: അമേരിക്കന്‍ കോൺഗ്രസ് പ്രതിനിധി സഭാ അംഗങ്ങൾക്ക് വിലക്കുമായി റഷ്യ. യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിലെ 398 അംഗങ്ങളെ യാത്രാ നിരോധന പട്ടികയിൽ ഉൾപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ജോ ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ റഷ്യൻ വിരുദ്ധ ഉപരോധങ്ങൾക്കുള്ള മറുപടിയാണിതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സമീപഭാവിയിൽ റഷ്യയുടെ യാത്രാ നിരോധന പട്ടിക വിപുലീകരിക്കാൻ പദ്ധതിയിടുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉക്രെയ്ന് 800 മില്യൺ യുഎസ് ഡോളറിന്റെ സൈനിക സഹായത്തിന് അംഗീകാരം നൽകിയതിന് പിന്നാലെയാണ് റഷ്യൻ നീക്കം. ഇതിന് പുറമെ കാനഡയിലെ സെനറ്റിലെ 87 അംഗങ്ങൾക്കെതിരെയും റഷ്യ ഉപരോധം ഏർപ്പെടുത്തി.