സോപ്പ് പൊടി നിര്‍മാണ യന്ത്രത്തില്‍ കുടുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

സോപ്പ് പൊടി നിര്‍മാണ യന്ത്രത്തില്‍ കുടുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

മലപ്പുറം: സോപ്പുപൊടി നിര്‍മിക്കുന്ന യന്ത്രത്തില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. പാണ്ടിക്കാട് തെച്ചിയോടന്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (18) ആണ് മരിച്ചത്.

ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. വൈകിട്ട് ഷമീര്‍ സോപ്പ് കമ്പനിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മകന്‍ മുഹമ്മദ് ഷാമില്‍ മെഷീനിനുള്ളില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.