ആലപ്പുഴ: ആലപ്പുഴ എടത്വയില്‍ നെല്‍ക്കര്‍ഷകന്‍ ആത്മഹത്യക്ക് ശ്രമിച്ചു. പുത്തന്‍പറമ്പില്‍ ബിനു തോമസ് (45) ആണ് വിഷം കഴിച്ച് ആത്മഹത്യാ ശ്രമം നടത്തിയത്. കൃഷി നാശം മൂലമുള്ള ആത്മഹത്യാശ്രമമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്ന് പൊലീസ് പറഞ്ഞു.
ബിനുവിന്റെ നാലേക്കര്‍ പാടത്ത് വെള്ളം കയറിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യാശ്രമമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ബിനു ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.