കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ശ്രീജിത്തിനെതിരെ ദിലീപിന്റെ അഭിഭാഷകന്റെ പരാതി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ആഭ്യന്തരസെക്രട്ടറിക്ക് പരാതി നല്‍കി.
മാധ്യമങ്ങള്‍ക്ക് ശബ്ദരേഖ ചോര്‍ത്തിനല്‍കുന്നുവെന്നും പരാതിയില്‍ പറയുന്നു. പ്രതികളേയും ബന്ധുക്കളേയും അഭിഭാഷകരേയും ക്രൈംബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.
ബാലചന്ദ്രകുമാര്‍ എ.ഡി.ജി.പി ശ്രീജിത്തിന്റെ അടുത്ത ബന്ധുവാണ്. ചട്ടവിരുദ്ധമായാണ് കേസില്‍ അന്വേഷണം നടക്കുന്നത്. ആസൂത്രിതമായി ഗൂഢാലോചന നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നു.
കസ്റ്റഡിയിലിരിക്കെ സായ് ശങ്കറിന് മാധ്യമങ്ങളുമായി അഭിമുഖം നടത്താന്‍ അവസരം നല്‍കിയെന്നും സായ് ശങ്കര്‍ കീഴടങ്ങിയിട്ടും മറ്റു തട്ടിപ്പു കേസുകളില്‍ അറസ്റ്റ് ചെയ്തില്ലെന്നും ദിലീപ് നല്‍കിയ പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് .