പാലക്കാട്: കോട്ടായി ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റു. ചൂലന്നൂര്‍ സ്വദേശികളായ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മണി, സുശീല, ഇന്ദ്രജിത്ത് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമെന്നാണ് കോട്ടായി പൊലീസ് പറയുന്നത്. പ്രതിയായ മുകേഷ്, സുശീലയുടെ സഹോദരിയുടെ മകനാണ്. വെട്ടേറ്റ് ഇന്ദ്രജിത്തിന്റെ രണ്ട് കൈവിരലുകള്‍ അറ്റുപോയിട്ടുണ്ട്.
പ്രതിയായ മുകേഷിന്റെ പ്രണയം എതിര്‍ത്തതാണ് ആക്രമണത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ പ്രതികരിച്ചു. മുകേഷിന് മാതൃ സഹോദരിയുടെ മകളുമായി അടുപ്പമുണ്ടായിരുന്നു. സഹോദരങ്ങളായതിനാല്‍ ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. പ്രതി മുകേഷ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.