പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കൊലപാതകം പിതാവിന്റെ മുന്നില്‍ വച്ച്

പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കൊലപാതകം പിതാവിന്റെ മുന്നില്‍ വച്ച്

പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈര്‍ ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. കാറിലെത്തിയ സംഘമാണ് സുബൈറിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

പിതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു സുബൈര്‍. സംഭവത്തില്‍ മുന്‍വൈരാഗ്യം ഉണ്ടോയെന്ന് അന്വേഷിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസാണെന്നാണ് എസ്ഡിപിഐയുടെ ആരോപണം.

രണ്ടു കാറിലായാണ് സംഘമെത്തിയതെന്നു പോലീസ് പറഞ്ഞു. ഗുരുതതമായി പരുക്കേറ്റ സുബൈറിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. എസ്ഡിപിഐ ജില്ലാ കമിറ്റി അംഗമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.