കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്തിയത് 300 കിലോ

 കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്തിയത് 300 കിലോ

കൊച്ചി: പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ 300 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ കഞ്ചാവ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ തമിഴ്നാട് സ്വദേശി ശെല്‍വനെ കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. എവിടെ നിന്നാണ്, ആര്‍ക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നടക്കമുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.