കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് നീക്കം. കേസില്‍ പരമാവധി തെളിവുകള്‍ ക്രൈംബ്രാഞ്ച് സംഘം ശേഖരിക്കും. ഹൈക്കോടതി സമയം നീട്ടി നല്‍കുന്നതിന് അനുസരിച്ച് അന്വേഷണത്തിന് വേഗം കൂട്ടാനാണ് പോലീസിന്റെ പദ്ധതി.
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി സമയം തേടിയിരിക്കുകയാണ് അന്വേഷണ സംഘം. ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. കേസിലെ പുതിയ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാണ് പോലീസ് നീക്കം.
സിനിമ രംഗത്തുള്ള ചില അടുത്ത സുഹൃത്തുക്കളിലേക്കും അന്വേഷണം നീക്കാന്‍ പോലീസ് നീക്കം നടത്തുന്നുണ്ട്. നടി ആക്രമിക്കപ്പെടുമെന്ന് ചിലര്‍ക്കെങ്കിലും അറിയാമായിരുന്നുവെന്ന വിവരം പോലീസിന് കിട്ടിയിട്ടുണ്ട്.