കൊല്‍ക്കത്ത: തോല്‍വിയറിയാതെ ഐ ലീഗില്‍ പതിനൊന്നാം മത്സരത്തിനിറങ്ങിയ ഗോകുലം കേരള പതിവ് തെറ്റിച്ചില്ല. സുദേവ ഡല്‍ഹി എഫ്‌സിയെ 4-0 എന്ന വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചു കേരളത്തിന്റെ പ്രതിനിധികള്‍ പോയിന്റ് ടേബിളില്‍ തലപ്പത്തെത്തി.
പതിനേഴാം മിനിറ്റില്‍ ലൂക്ക നേടിയ ആദ്യ ഗോളിന് പിന്നാലെ ഉവൈസിന്റെ പാസില്‍ സമാന്‍ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയില്‍ ഏറിയും കുറഞ്ഞും പലപ്പോളായി ചില മിന്നലാട്ടങ്ങള്‍ കാണിച്ചതൊഴിച്ചാല്‍ കളിയിലും കണക്കിലും സുദേവ ഗോകുലത്തിന് വെല്ലുവിളിയായതേയില്ല. അറുപത്തൊന്നാം മിനിറ്റില്‍ ബോക്‌സിന് അകത്തു നിന്ന് വസീം നല്‍കിയ പാസാണ് ലൂക്ക ഗോള്‍ ആക്കിയത്.
പതിനൊന്ന് കളികള്‍ പൂര്‍ത്തിയാക്കി ഗോകുലം 27 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഇത്രയും കളികളില്‍ നിന്ന് 25 പോയിന്റ് നേടിയ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബ് രണ്ടാമതുണ്ട്. അടുത്ത റൗണ്ടിലേക്ക് പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ആറു ടീമുകളാകും യോഗ്യത നേടുക.