ട്രെയിനുകളിൽ ഇനി മാസ്‌ക് ഇല്ലെങ്കിലും പിഴ ഈടാക്കില്ല; സുപ്രധാന ഉത്തരവുമായി ഇന്ത്യൻ റെയിൽവേ

ട്രെയിനുകളിൽ ഇനി മാസ്‌ക് ഇല്ലെങ്കിലും പിഴ ഈടാക്കില്ല; സുപ്രധാന ഉത്തരവുമായി ഇന്ത്യൻ റെയിൽവേ

കൊച്ചി: ട്രെയിനില്‍ ഇനി മാസ്ക് നിര്‍ബന്ധമില്ല. മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കുന്നത് നിർത്തലാക്കിയാതായി
ഇന്ത്യൻ റെയിൽവേ.

ട്രെയിനുകളിൽ മാസ്‌ക് ധരിക്കാത്തവർക്ക് 500 രൂപയായിരുന്നു നേരത്തെ പിഴ ഈടാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ആവശ്യക്കാർ മാത്രം മാസ്ക് ഉപയോഗിച്ചാൽ മതി. നിർബന്ധമായി മാസ്ക് ധരിച്ചിരിക്കണമെന്ന നിർദേശമാണ് ഇതോടെ ഒഴിവാക്കിയത്.

വ്യക്തികൾക്കു സ്വന്തം ഇഷ്ടപ്രകാരം മാസ്ക് ധരിക്കാമെന്ന് അധികൃതർ പറഞ്ഞു. അതേസമയം ട്രെയിൻ ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ എത്തിച്ചേരുന്ന സ്ഥലത്തെ വിലാസം നൽകണമെന്ന നിബന്ധന പിൻവലിച്ചതിനെത്തുടർന്നു റിസർവേഷൻ സംവിധാനത്തിൽ വേണ്ട മാറ്റങ്ങൾ ഉടൻ വരുത്തുമെന്ന് അധികൃതർ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.