പാലക്കാട്: പാലക്കാട് ആര്‍എസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. അല്‍പ്പ സമയം മുന്‍പായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസന്‍ ആശുപത്രിയില്‍ വച്ചാണ് കൊല്ലപ്പെട്ടത്.
തലയ്ക്കും കയ്യിനും കാലിനുമാണ് വെട്ടേറ്റത്. മൂന്ന് വാഹനങ്ങളില്‍ എത്തിയവരാണ് വെട്ടിയതെന്ന് ദൃക്സാക്ഷി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കടയില്‍ കയറിയാണ് വെട്ടിയത്. സംഭവത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ബിജെപിയും ആര്‍എസ്എസും ആരോപിച്ചു.
അഞ്ച് പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നതെന്നും ഇദ്ദേഹം പോലീസിനോട് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിക്കുന്നുണ്ട്. ഇന്നലെയാണ് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയത്. ഈ സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എസ്ഡിപിഐ ആരോപിച്ചിരുന്നു.