മീന്‍കറി കഴിച്ചവര്‍ക്ക് വയറു വേദന; പൂച്ചകൾ ചത്തു: കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രി

മീന്‍കറി കഴിച്ചവര്‍ക്ക് വയറു വേദന; പൂച്ചകൾ ചത്തു: കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: ഇടുക്കി, നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍കറി കഴിച്ചവര്‍ക്ക് വയറുവേദനയെന്ന് പരാതിയെ തുടർന്ന് കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച്‌ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

പച്ചമീന്‍ കഴിച്ച പൂച്ചകൾ ചത്തു. ഇതേതുടർന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ അവശ്യമായ നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

നിര്‍ദേശത്തെത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്ന് തന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിള്‍ ശേഖരിക്കാനാണ് നീക്കം. മീന്‍ കേടാകാതിരിക്കാന്‍ മായം ചേര്‍ത്തിരുന്നോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.