12 ലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ച് ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്ക്

12 ലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ച് ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്ക്

അബുദബി: ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്ക് 2021 ഒക്ടോബർ മുതല്‍ 2022 മാർച്ച് വരെ 12 ലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചുവെന്ന് കണക്കുകള്‍. ഈ കാലയളവില്‍ പന്ത്രണ്ട് ലക്ഷത്തിഅറുപതിനായിരം പേരാണ് മോസ്കിലെത്തിയത്. 

കഴിഞ്ഞ ആറുമാസത്തിനിടെ എക്സ്പോ ഉള്‍പ്പടെ വിവിധ മേളകള്‍ക്ക് യുഎഇ സാക്ഷ്യം വഹിച്ചിരുന്നു. മേളകളില്‍ ഭാഗമാകാനെത്തിയവരില്‍ പലരും ഷെയ്ഖ് സയ്യീദ് ഗ്രാന്‍ഡ് മോസ്കിലും സന്ദർശനം നടത്തി.

വിവിധ രാജ്യങ്ങളിലെ രാഷ്ട്രപതിമാർ, വിദേശകാര്യമന്ത്രിമാർ ഉള്‍പ്പടെ 2000 ത്തോളം വിശിഷ്ട വ്യക്തികളും ഷെയ്ഖ് സയ്യീദ് മോസ്കിലെത്തിയെന്നാണ് കണക്കുകള്‍. മോസ്കില്‍ പ്രാർത്ഥനയ്ക്കായി 228000 പേരെത്തിയെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.