തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്കു പോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കി. ഏപ്രില്‍ 23 മുതല്‍ മെയ് മാസം വരെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കുന്നത്. യുഎസില്‍ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണു മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്.
ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികില്‍സയ്ക്കായി അമേരിക്കയിലേക്കു പോകുന്നത്. 2018ലാണ് ആദ്യമായി ചികില്‍സയ്ക്കു പോയത്. പിന്നീട് ഈ വര്‍ഷം ജനുവരി 11 മുതല്‍ 26വരെ ചികില്‍സയ്ക്കായി യുഎസിലേക്കു പോയിരുന്നു. മുഖ്യമന്ത്രിയുടെ ചികിത്സയ്ക്കായി 29,82,039 രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
മുഖ്യമന്ത്രി സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പൊതുഭരണം വിഭാഗം പണം അനുവദിച്ചത്. പിന്നീട് വസ്തുതാപരമായ പിശക് ചൂണ്ടിക്കാട്ടി ഉത്തരവ് റദ്ദാക്കുകയായിരുന്നു.