പാലക്കാട്ടെ ഇരട്ടക്കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു: അറസ്റ്റ് ഉടനെന്ന് എഡിജിപി

പാലക്കാട്ടെ ഇരട്ടക്കൊലപാതകം; പ്രതികളെ തിരിച്ചറിഞ്ഞു: അറസ്റ്റ് ഉടനെന്ന് എഡിജിപി

തിരുവനന്തപുരം: പാലക്കാട്ടെ എസ്.ഡി.പി.ഐ, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ശ്രീനിവാസന്‍ വധകേസില്‍ ആറ് പ്രതികളെയും സുബൈര്‍ വധകേസില്‍ മൂന്ന് പ്രതികളെയുമാണ് തിരിച്ചറിഞ്ഞത്. സുബൈര്‍ കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എ.ഡി.ജി.പി പറഞ്ഞു.

ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ആറു പ്രതികളെ തിരിച്ചറിഞ്ഞു. ഇവര്‍ ഒളിവിലാണ്. കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രണ്ടുപേരുടെ കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അക്രമിച്ചവരെ തിരിച്ചറിയുന്നതിനോടൊപ്പം ഗൂഢാലോചന നടത്തിയവരേയും ഇതിന് സഹായം നല്‍കിയവരേയും അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് എ.ഡി.ജി.പി അറിയിച്ചു. കനത്ത ജാഗ്രത തുടരുന്ന പാലക്കാട് ഇന്ന് സര്‍വകക്ഷി യോഗം നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.