തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകും. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നാളെ സംസ്ഥാന സമിതി യോഗത്തിനുശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
എ. വിജയരാഘവന്‍ പൊളിറ്റ് ബ്യൂറോ അംഗമായ സാഹചര്യത്തിലാണ് ഇ.പി.ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനറാകുന്നത്. പിബി അംഗമായതോടെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ടതിനാലാണ് വിജയരാഘവന്‍ പദവി ഒഴിയുന്നത്.
ഇ.പി ജയരാജന്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്നു. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് കുറച്ചുനാള്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും പിന്നീട് തിരിച്ചു വരികയായിരുന്നു.