ദുബായ്: സോളാർ പാനലില്‍ ഒളിപ്പിച്ച നിലയില്‍ വന്‍ മയക്കുമരുന്ന ശേഖരം പിടികൂടി ദുബായ് പോലീസ്. 264 വാണിജ്യ സോളാർ പാനലുകളില്‍
നിന്ന് 1056 കിലോഗ്രാം വരുന്ന ആറ് കോടി 86 ലക്ഷം ദിർഹം വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഇത്തരത്തിലുളള പ്രവർത്തനങ്ങള്‍ തടയാന്‍ എപ്പോഴും ജാഗ്രത പാലിക്കുമെന്ന് ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്‍റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് കൃത്യമായ പദ്ധതിയുണ്ടാക്കിയാണ് കുറ്റവാളികളെ പിടികൂടിയതെന്നും അദ്ദേഹം പറഞ്ഞു.