അബുദാബി മുൻപ്രവാസി തോമസ് ജോസഫ് (റ്റോമിച്ചൻ- 60) നാട്ടിൽ നിര്യാതനായി

അബുദാബി മുൻപ്രവാസി തോമസ് ജോസഫ് (റ്റോമിച്ചൻ- 60) നാട്ടിൽ നിര്യാതനായി

ആനിക്കാട് : അബുദാബി മുൻപ്രവാസി തോമസ് ജോസഫ് (റ്റോമിച്ചൻ- 60) നാട്ടിൽ നിര്യാതനായി. മല്ലപ്പള്ളി ആനിക്കാട് കോഴിമണ്ണിൽ കുടുംബാംഗവും ആനിക്കാട് സെന്റ് ആന്റണീസ് പള്ളി ഇടവകാംഗവും ആണ് റ്റോമിച്ചൻ. സംസ്കാരം നാളെ (20-04-2022) ബുധൻ ഉച്ചകഴിഞ്ഞ് 3 മണിക്ക് ആനിക്കാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ നടത്തപ്പെടും.
ഭാര്യ: ലാലമ്മ
മക്കൾ: റ്റീനാ, ടോണി
മരുമകൻ: റെയ്നോൾഡ്.

നീണ്ടകാലത്തേ പ്രവാസ ജീവിതകാലത്ത് അബുദാബിയിൽ സീറോ മലബാർ സഭാ സമൂഹം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചയാളാണ് റ്റോമിച്ചായൻ. മൂന്ന് വർഷങ്ങൾക്ക് മുമ്പ് നാട്ടിലേയ്ക്ക് കടന്ന്പോകുന്നത് വരെ അബുദാബിയിലെ ചങ്ങനാശേരി അതിരൂപതാ അംഗങ്ങളുടെ ഉന്നമനത്തിനും ആത്മീയ വളർച്ചയ്ക്കും റ്റോമിച്ചായൻ ചെയ്തിരുന്ന സേവനങ്ങളെ അബുദാബിയിലെ പ്രവാസസമൂഹം നന്ദിയോടെ സ്മരിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.