ദുബായ്: യുഎഇയില്‍ ഇന്ന് 229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 408 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 15,534 ആണ് രാജ്യത്തെ സജീവ കോവിഡ് കേസുകള്‍.
272,856 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 229 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 895892 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 878056 പേർ രോഗമുക്തി നേടി. 2302 മരണമാണ് റിപ്പോർട്ട് ചെയ്തത്.