ചെന്നൈ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചെന്നൈയില്‍ മലയാളി വീട്ടമ്മയും മകനും വിഷം കഴിച്ചു മരിച്ചു. അമ്പത്തൂര്‍ രാമസ്വാമി സ്‌കൂള്‍ റോഡില്‍ ലത (38) യും മകന്‍ തവജും (14) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. കണ്ണൂര്‍ സ്വദേശികളാണ്.
15 വര്‍ഷം മുമ്പാണ് ഭരദ്വാജ് എന്നയാളുമായി ലത വിവാഹിതയാകുന്നത്. നാലുവര്‍ഷം മുമ്പ് ബന്ധം വേര്‍പെടുത്തി. അതിനുശേഷം ലത മകനുമൊത്ത് തനിച്ചു താമസിക്കുകയായിരുന്നു. സാമ്പത്തിക ഞെരുക്കം കാരണം ഇവര്‍ ഭക്ഷണത്തിനു പോലും ഏറെ പ്രയാസപ്പെട്ടിരുന്നതായി പരിസരവാസികള്‍ പറയുന്നു.
അമ്മയെ അബോധാവസ്ഥയില്‍ കണ്ട തവജ് ചൊവ്വാഴ്ച രാവിലെ അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു. അവര്‍ വന്നു നോക്കിയപ്പോള്‍ ലതയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതിനിടയില്‍ തവജും അബോധാവസ്ഥയിലായി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജിവന്‍ രക്ഷിക്കാനായില്ല. തവജ് അമ്പത്തൂരില്‍ സ്വകാര്യ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.