പെരിന്തൽമണ്ണ: താമരശ്ശേരി രൂപത മാലാപ്പറമ്പ് ഇടവകാംഗമായ കൂത്രപ്പള്ളിൽ കെ ജെ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി ജോസഫ് (72) നിര്യാതയായി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. സംസ്കാരശുശ്രൂഷ വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മാലാപ്പറമ്പ് സെന്റ്.ജോസഫ് പള്ളിയിൽ നടത്തപ്പെടുന്നതാണ്.
കുവൈറ്റിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനായ ജോഷി കൂത്രപ്പള്ളിലിന്റെ മാതാവാണ് പരേത. ജോൺസൻ (ലേറ്റ് ) , ജോളി സെബാസ്ട്യൻ , ജോബി ജോസഫ് എന്നിവർ മറ്റു മക്കളാണ്.