കൊച്ചി മെട്രോയില്‍ 75 വയസ് കഴിഞ്ഞവര്‍ക്ക് 50 ശതമാനം സൗജന്യ നിരക്കില്‍ യാത്ര ചെയ്യാൻ അവസരം

കൊച്ചി മെട്രോയില്‍ 75 വയസ് കഴിഞ്ഞവര്‍ക്ക് 50 ശതമാനം സൗജന്യ നിരക്കില്‍ യാത്ര ചെയ്യാൻ അവസരം

കൊച്ചി:  കൊച്ചി മെട്രോയില്‍ 75 വയസ് കഴിഞ്ഞവര്‍ക്കും കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും 50 ശതമാനം സൗജന്യനിരക്കില്‍ യാത്ര ചെയ്യാൻ അവസരം. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആര്‍എല്‍) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാനെത്തുന്ന 75 വയസുകഴിഞ്ഞവര്‍ മെട്രോ സ്‌റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്‍കിയാല്‍ മതി. നാളെ മുതല്‍ സൗജന്യം പ്രാബല്യത്തില്‍ വരുമെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

പ്രായമായവര്‍ക്ക് സുഗമമായി യാത്ര ചെയ്യുന്നതിനായി മെട്രോയില്‍ വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലിഫ്റ്റും എസ്‌കലേറ്ററും സദാസമയവും ലഭ്യമാണ്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി എല്ലാ സ്‌റ്റേഷനുകളിലും വീല്‍ചെയറും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.