ദുബായ്: യുഎഇയുടെ വണ്‍ ബില്ല്യണ്‍ മീല്‍സ് പകുതി ലക്ഷ്യം പിന്നിട്ടു. മോസ്റ്റ് നോബല്‍ നമ്പേഴ്സ് ചാരിറ്റി ലേലത്തിലൂടെ 111 ദശലക്ഷമാണ് വണ്‍ ബില്ല്യണ്‍ മീല്‍സിലേക്ക് സമാഹരിച്ചത്. ഇതുവരെയുളള സംഭാവനകള്‍ ഇതോടെ 530 ദശലക്ഷം ദിർഹമായി.
ബുധനാഴ്ച എമിറേറ്റ്സ് പാലസില്‍ നടന്ന ലേലത്തില്‍ 10 നമ്പറുകള്‍ 90 മിനിറ്റിനുളളില്‍ 40.27 ദശലക്ഷമാണ് സമാഹരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ 555 വാഹന പ്ലേറ്റുകളുടെ ഓണ്‍ലൈന്‍ ലേലത്തിലൂടെ 71 ദശലക്ഷം ദിർഹം സമാഹരിച്ചു. ഇതോടെയാണ് മൊത്തം തുക 111 ദശലക്ഷം ദിർഹമായത്.
പോഷകാഹാരകുറവുളളവർക്കും നിരാംബർക്കും ഭക്ഷണ സഹായം നല്കുന്നതിനുമായി നടത്തുന്ന മേഖലയിലെ ഏറ്റവും വലിയ സംരംഭമാണ് എം ബി ആർ ജി ഐ സംഘടിപ്പിക്കുന്ന വണ്‍ ബില്ല്യണ്‍ മീല്‍സ്.