ഓഫീസില്‍ പോകാന്‍ ഇമ്രാന്‍ ഖാന്‍ 'പറന്ന്' ചെലവാക്കിയത് 55 കോടി രൂപ

ഓഫീസില്‍ പോകാന്‍ ഇമ്രാന്‍ ഖാന്‍ 'പറന്ന്' ചെലവാക്കിയത് 55 കോടി രൂപ

ഇസ്‌ലാമാബാദ്: വീട്ടിൽനിന്ന് ഓഫീസില്‍ പോകാന്‍ ഇമ്രാന്‍ ഖാന്‍ ചെലവാക്കിയത് 55 കോടി രൂപ. ബനി ഗാലായിലെ വീട്ടിൽനിന്ന് പ്രധാനമന്ത്രി ഓഫീസിലേക്കുള്ള ദൈനം ദിനയാത്രയ്ക്കായിട്ടാണ് ഇമ്രാൻ ഖാൻ 55 കോടി രൂപ ചെലവഴിച്ചതായി പാക് ധനമന്ത്രി മിഫ്ത ഇസ്മായിൽ വ്യക്തമാക്കിയത്.

അധികാരത്തിലിരുന്ന മൂന്നുവർഷവും എട്ടുമാസവും എല്ലാ ദിവസവും ഹെലികോപ്റ്ററിലാണ് ഇമ്രാൻ ഓഫീസിൽ പോയിരുന്നത്. ഇതിന്റെ ഇന്ധനത്തിനായാണ്
55 കോടി രൂപ ചെലവിട്ടത്.

ഇമ്രാന്റെ ഹെലികോപ്റ്റർ യാത്ര നേരത്തേത്തന്നെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. വളരെ ചെറിയ തുകയാണ് ഇതിനായി ചെലവഴിച്ചതെന്നായിരുന്നു ഇമ്രാന്റെ അനുയായിയും അന്നത്തെ ധനമന്ത്രിയുമായ ഫവാദ് ചൗധരിയുടെ വിശദീകരണം.

കിലോമീറ്ററിന് 55 പാകിസ്താൻ രൂപയാണ് ഹെലികോപ്റ്റർ യാത്രയ്ക്ക് ചെലവുവരുന്നതെന്നായിരുന്നു ചൗധരി പറഞ്ഞത്. ഇതിനെതിരേയാണ് ധനമന്ത്രി കണക്കുകൾ പുറത്തുവിട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.