അഫ്ഗാനിസ്ഥാൻ:
അഫ്ഗാനിസ്ഥാനിലുണ്ടായ തീവ്രവാദ ആക്രമണത്തെ യുഎഇ അപലപിച്ചു. രണ്ട് ആക്രമണങ്ങളാണ് രാജ്യത്തുണ്ടായത്. മസർ ഇ ഷെരീഫിലെ പളളി ലക്ഷ്യം വച്ച് നടന്ന ആക്രമണത്തില്‍ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇത്തരം പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നു.
മാനുഷിക മൂല്യങ്ങളും തത്വങ്ങളും ലംഘിച്ച് സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ട് നടത്തുന്ന അക്രമങ്ങള്‍ക്കും ഭീകരതയ്ക്കുമെതിരെ രാജ്യം ശക്തമായി പ്രതികരിക്കുന്നുവെന്ന് വിദേശ അന്താരാഷ്ട്ര സഹകരണമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനില്‍ അക്രമത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ മന്ത്രാലയം പരുക്കേറ്റവർ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയില്‍ പറയുന്നു.