കണ്ണൂർ: പ്രമുഖ കർഷകനും മലബാറിലെ ആദ്യകാല കുടിയേറ്റക്കാരനുമായ തെക്കേൽ ജോസഫ് ( കൊച്ചേട്ടൻ - 90) നിര്യാതനായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ ഇരിട്ടിയിലെ കച്ചേരികടവിലുള്ള വസതിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം നാളെ (23-04-2022) ശനിയാഴ്ച ഉച്ച കഴിഞ്ഞു 2 മണിക്ക് കച്ചേരികടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
ഭാര്യ : പരേതയായ മേരി കുറുമ്പുറത്ത് കുടുംബാംഗം
മക്കൾ: പരേതയായ ലൗലി, റോയി, ബെന്നി, റെസി, സജിമോൻ ( സിന്യൂസ് -മസ്ക്കറ്റ് ), പരേതനായ റോണി.
മരുമക്കൾ : പരേതനായ മാത്യു ( പേരാവൂർ), ലില്ലി ( പേരാവൂർ), ഷൈനി ( ചരൾ ), തങ്കച്ചൻ (പേരാവൂർ ) ജിലു ( വെളിയനാട് ), ലിനറ്റ് ( പേരാവൂർ ).
സിന്യൂസ് ഇംഗ്ലീഷ് വിഭാഗം എഡിറ്റോറിയൽ ബോർഡ് അംഗവും സിന്യൂസ് ഒമാൻ എക്സിക്യൂട്ടീവ് കമ്മറ്റി ജോയിന്റ് കോർഡിനേറ്ററും കൂടിയായ സജിമോൻ തെക്കേലിന്റെ പിതാവാണ് പരേതൻ.
സജിമോന്റെ പിതാവിന്റെ നിര്യാണത്തിൽ സിന്യൂസ് സി ഇ ഒ ലിസ്സി ഫെർണാണ്ടസ് അനുശോചനം അറിയിച്ചു.