തുടര്‍ ചികിത്സ: മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്; ആര്‍ക്കും പകരം ചുമതലയില്ല

തുടര്‍ ചികിത്സ: മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്; ആര്‍ക്കും പകരം ചുമതലയില്ല

തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കയിലേക്ക് പോകും. മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സയും തുടര്‍ പരിശോധനയും നടക്കുക. നാളെ പുലര്‍ച്ചെയാണ് മുഖ്യമന്ത്രി യാത്ര തിരിക്കുക. അതേസമയം മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല.

മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ അടുത്ത മന്ത്രിസഭാ യോഗം ഓണ്‍ലൈനായാണ് ചേരുക. അമേരിക്കയില്‍ നിന്ന് മുഖ്യമന്ത്രിയും യോഗത്തില്‍ പങ്കെടുക്കും. 18 ദിവസത്തേക്കാണ് യാത്രയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് പത്തിനോ പതിനൊന്നിനോ ആകും മുഖ്യമന്ത്രി മടങ്ങി എത്തുക.

അടുത്ത മന്ത്രിസഭാ യോഗം 27 ന് രാവിലെ 9ന് ഓണ്‍ലൈനായാണു ചേരുക. അമേരിക്കയില്‍ നിന്നു മുഖ്യമന്ത്രി പങ്കെടുക്കും. ജനുവരിയില്‍ അദ്ദേഹം അമേരിക്കയില്‍ ചികിത്സയ്ക്കു പോയപ്പോള്‍ തുടര്‍ചികിത്സ വേണമെന്ന് അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.