കേരളത്തില്‍ ഇന്നും കനത്ത മഴ: ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; മുന്നറിയിപ്പ്

കേരളത്തില്‍ ഇന്നും കനത്ത മഴ: ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലയിലും പ്രത്യേകം മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയുമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.വടക്കന്‍ കര്‍ണാടക തീരം മുതല്‍ മാന്നാര്‍ കടലിടുക്ക് വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയാണ് മഴയ്ക്ക് കാരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.