കോട്ടയം: സി ന്യൂസ് ലൈവ് ചീഫ് എഡിറ്റർ ജോ കാവാലത്തിന്റെ ഭാര്യ മാതാവ് മേരിക്കുട്ടി സ്കറിയ (80) അന്തരിച്ചു. ഇന്ന് പുലർച്ചെ കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു അന്ത്യം. നെടുകുന്നം പുന്നവേലി പൊയ്യക്കര എ. എസ് സ്കറിയയുടെ ഭാര്യയായ പരേത പാലാ പൂവരണി നടക്കൽ (തകടിയിൽ) കുടുംബാംഗമാണ്. മൃത സംസ്കാര ശുശ്രൂഷകൾ പിന്നീട് .
തിരുഹൃദയ സന്യാസ സഭാംഗമായ സിസ്റ്റർ റെജി മരിയ എസ് എച്ച് (കോട്ടയം), ഷാന്റി ജോ ( ദുബായ്), ഷാൻസി ജോസ് (ആഗ്ര), ഷിജി മേരി സ്കറിയ (പെർത്ത്, ഓസ്‌ട്രേലിയ) എന്നിവർ മക്കളും ജോ കാവാലം, ജോസ് ഗ്രിഗോറിയോസ്, റോയ് ജോർജ് എന്നിവർ മരുമക്കളുമാണ്.
സി ന്യൂസ് ലൈവ് ചീഫ് എഡിറ്റർ ജോ കാവാലത്തിന്റെ ഭാര്യ മാതാവിന്റെ നിര്യാണത്തിൽ സി ന്യൂസ് സി ഇഒ ലിസി കെ ഫെർണാണ്ടസ്, ചെയർമാൻ വർഗീസ് തോമസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. ചങ്ങനാശ്ശേരി പ്രവാസി അപ്പോസ്റ്റലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിൽക്കളം അനുശോചനം അറിയിച്ചു.