യുഎഇയില്‍ മഴയുടെ മുന്നറിയിപ്പ്

യുഎഇയില്‍ മഴയുടെ മുന്നറിയിപ്പ്

യുഎഇ: ബുധനാഴ്ച യുഎഇയില്‍ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ രാത്രി മഴ പെയ്യാനുളള സാധ്യതയുണ്ട്. താപനില കുറയും. മണിക്കൂറില്‍ 35 കിലോമീറ്റർ വേഗതയില്‍ ചെറുകാറ്റ് വീശും. അതേസമയം രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താപനില ഉയരുകയാണ്. അബുദബി അല്‍ ദഫ്രയില്‍ താപനില ഈ മാസം ആദ്യം 46.3 ഡിഗ്രി സെല്‍ഷ്യസായി ഉയർന്നിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.