ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

 ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെ നാലരയ്ക്കുള്ള വിമാനത്തിലാണ് യാത്ര തിരിച്ചത്. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് വി.എ സുനീഷ് എന്നിവര്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം ഓണ്‍ലൈനായി പങ്കെടുക്കും. 18 ദിവസത്തെ ചികിത്സയ്ക്കായിട്ടാണ് മുഖ്യമന്ത്രി വിദേശത്തു പോയത്. ആവശ്യമെങ്കില്‍ കൂടുതല്‍ ദിവസം അമേരിക്കയില്‍ തുടരും.

ജനുവരിയില്‍ രണ്ടാഴ്ച മയോ ക്ലിനിക്കില്‍ അദ്ദേഹം ചികിത്സ നടത്തിയിരുന്നു. തുടര്‍ചികിത്സ ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് യാത്ര വൈകിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.