കൊച്ചി: കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ദോഗ്ര വിവാഹിതയാകുന്നു. എറണാകുളം സ്വദേശിയും ഐടി പ്രഫഷനലുമായ അഭിഷേക് ആണ് വരന്‍.
ഈ മാസം 25ന് മുംബൈയിലാണ് വിവാഹം. കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്ന ഐശ്വര്യ നിലവില്‍ തൃശൂര്‍ റൂറല്‍ എസ്പിയാണ്.
പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയുടെ കുടുംബ സുഹൃത്തിന്റെ മകനാണ് വരന്‍. വിവാഹത്തിലും റിസപ്ഷനിലും പങ്കെടുക്കാനായി പങ്കെടുക്കാനായി കേരളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്നവര്‍ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്ത് ദോഗ്രയുടെയും അഞ്ജലി ദോഗ്രയുടെയും മകളാണ് 26കാരിയായ ഐശ്വര്യ ദോഗ്ര്. ഐഎഎസുകാരിയാകാന്‍ മോഹിച്ച് ഐപിഎസുകാരിയായ വ്യക്തിയാണ് ഐശ്വര്യ.
കൊച്ചി സ്വദേശികളായ ഗീവര്‍ഗീസിന്റെയും ചിത്ര കൃഷ്ണന്റെയും മകനാണ് അഭിഷേക്. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ നഗരങ്ങളിലാണ് ഇവര്‍ ഉദ്യോഗസ്ഥയായിരുന്നത്. കൊച്ചിയില്‍ ഡിസിപി ആയിരുന്ന വേളയിലാണ് അഭിഷേകിനെ പരിചയത്തിലാകുന്നത്.