ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ ഗേറ്റിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു; സഹപാഠിക്ക് ഗുരുതര പരിക്ക്

ബൈക്ക് നിയന്ത്രണം വിട്ട് വീടിന്റെ ഗേറ്റിലിടിച്ച് വിദ്യാര്‍ഥിനി മരിച്ചു; സഹപാഠിക്ക് ഗുരുതര പരിക്ക്

കോട്ടയം: നിയന്ത്രണം വിട്ട് ബൈക്ക് വഴിയരികിലെ വീടിന്റെ ഗേറ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. ബൈക്കിന്റെ പിന്നിലിരുന്നു സഞ്ചരിച്ച അനുപമ മോഹനന്‍ (21) ആണു മരിച്ചത്. ബൈക്ക് ഓടിച്ച സഹപാഠി കൂട്ടിക്കല്‍ ഓലിക്കപാറയില്‍ അമീറിനെ (21) ഗുരുതര പരുക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ഏഴരയോടെ കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ കൊരട്ടി അമ്പലവളവിനു സമീപമാണ് അപകടമുണ്ടായത്. സഹപാഠിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു അനുപമയും അമീറും. അപകടത്തില്‍ ബൈക്കും വീടിന്റെ ഗേറ്റും തകര്‍ന്നു.

രാമങ്കരി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ തിരുവാതിരയില്‍ മോഹനന്റെയും ശുഭയുടെയും മകളാണ് അനുപമ. കുട്ടിക്കാനം മരിയന്‍ കോളജ് മൂന്നാം വര്‍ഷ ഇംഗ്ലിഷ് വിദ്യാര്‍ഥിനിയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.