കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലിഫോണ്‍ എക്‌ചേഞ്ചിനു സമീപം തെരുവത്ത് പൊയില്‍ കൃഷ്ണകൃപയില്‍ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (51) മകള്‍ അഞ്ജലി (24) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പേരാമ്പ്രയില്‍ നിന്ന് മേപ്പയൂരിലേക്ക് പോകുകയായിരുന്നു മൂവരും. ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തില്‍ കാറിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു. മൂവരെയും നാട്ടുകാര്‍ ചേര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയുടെയും മകളുടെയും ജീവന്‍ രക്ഷിക്കാനായില്ല. ചികില്‍സയിലുള്ള സുരേഷ് മേപ്പയൂര്‍ ഹെയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട അധ്യാപകനാണ്. മൃതദേഹങ്ങള്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍.