ഷാ‍ർജയില്‍ ഡ്രൈവിംഗ് ലൈസന്‍സ് തിയറി ടെസ്റ്റ് ഇനി ഓണ്‍ലൈനായും

ഷാ‍ർജയില്‍ ഡ്രൈവിംഗ് ലൈസന്‍സ് തിയറി ടെസ്റ്റ് ഇനി ഓണ്‍ലൈനായും

ഷാർജ: ഡ്രൈവിംഗ് ലൈസന്‍സിനായുളള തിയറി പരീക്ഷയില്‍ ഓണ്‍ലൈനായി പങ്കെടുക്കാനുളള സൗകര്യമൊരുക്കി ഷാർജ. ലൈസന്‍സിനായി അപേക്ഷിച്ചിട്ടുളളവർക്ക് എവിടെ നിന്നും ഓണ്‍ലൈനായി തിയറി പരീക്ഷയില്‍ പങ്കെടുക്കാം.

നേരത്തെ ഉപഭോക്തൃ കേന്ദ്രങ്ങളിലെത്തിയോ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലെത്തിയോ ആയിരുന്നു തിയറി പരീക്ഷയില്‍ ഹാജരായിരുന്നത്. പുതിയ രീതി അനുസരിച്ച് വീട്ടില്‍ നിന്നോ ഓഫീസിലിരുന്നോ ഓണ്‍ലൈനായി പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്.

സ്മാർട് തിയറി പരീക്ഷാ സേവനം ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ ലൈസന്‍സിംഗ് വകുപ്പുകളില്‍ ഒന്നാണ് ഷാർജയിലേതെന്ന് ഷാർജ പോലീസ് വെഹിക്കിള്‍സ് ആന്‍റ് ഡ്രൈവേഴ്സ് ലൈസന്‍സിംഗ് വിഭാഗം ഡയറക്ടർ ലഫ് കേണല്‍ റാഷിദ് അഹമ്മദ് അല്‍ ഫർദ്ദാന്‍ പറഞ്ഞു. 

പോലീസിന്‍റെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായുളള നിരന്തര പ്രവർത്തനങ്ങള്‍ ഇനിയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.