തിരുവനന്തപുരം: പരീക്ഷയ്ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരപേപ്പര്‍ നൽകി കേരള സർവകലാശാല. നാലാം സെമസ്റ്റര്‍ ബി.എസ്സി ഇലക്ട്രോണിക്സ് വിദ്യാര്‍ത്ഥികൾക്കാണ് ചോദ്യപേപ്പറിന് പകരം ഉത്തരപേപ്പര്‍ നൽകിത്.
സംഭവം വിവാദമായതോടെ വിശദമായി അന്വേഷണം പ്രഖ്യാപിച്ച കോളേജ് അധികൃതര്‍ പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ സംഭവിച്ച വീഴ്ചയാണ് കാരണമെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ കൂടെ ഉത്തരപേപ്പറും തയ്യാറാക്കേണ്ടതുണ്ട്. അധ്യാപകന്‍ ഇത്തരത്തില്‍ അയച്ച പേപ്പറില്‍ ഉത്തരപേപ്പറാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്.
അതേസമയം പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ നിന്ന് സംഭവിച്ച വിവാദമായിട്ടും ഇത് തിരുത്താനോ മറ്റോ കോളേജ് അധികൃതര്‍ ശ്രമിച്ചിട്ടില്ല. പരീക്ഷ റദ്ദാക്കുകയോ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല.