തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിനെ ന്യായീകരിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി രംഗത്തെത്തി.
ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ മാറ്റുന്നത് സ്വാഭാവികമാണെന്നും ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ല അന്വേഷണ മേല്‍നോട്ടം മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നും പി സതീദേവി പറഞ്ഞു. ഡബ്ള്യു സി സിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സ്ത്രീ പീഡനകേസുകളിലെ നയം മാറ്റം ഉണ്ടാവില്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസമാണ് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ്.ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിച്ചത്. ശ്രീജിത്തിന്റെ സ്ഥലംമാറ്റത്തില്‍ ഡബ്ള്യു സി സി ആശങ്ക പ്രകടിപ്പിച്ചിരുന്നു.