യുഎഇ: ഇന്ന് 215 പേർക്ക് യുഎഇ കോവിഡ് സ്ഥിരീകരിച്ചു. 358 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 14,904 ആണ് സജീവ കോവിഡ് കേസുകള്‍. 279,109 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 215 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 897,351 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 880,145 പേർ രോഗമുക്തി നേടി. 2302 പേരാണ് മരിച്ചത്.