ശ്രീനിവാസന്‍ വധക്കേസ്; വെട്ടിയ ആളും വാഹനമോടിച്ചയാളും കസ്റ്റഡിയില്‍

ശ്രീനിവാസന്‍ വധക്കേസ്; വെട്ടിയ ആളും വാഹനമോടിച്ചയാളും കസ്റ്റഡിയില്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ വെട്ടിയ യുവാവും വാഹനമോടിച്ചിരുന്നയാളും കസ്റ്റഡിയില്‍. മൂന്ന് ഇരുചക്രവാഹനങ്ങളില്‍ എത്തിയ ആറു പേരില്‍ മൂന്നു പേരാണ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ഇതില്‍ നേരിട്ട് വെട്ടിയ ആദ്യ ആളിനെയാണ് അന്വേഷണ സംഘം പിടികൂടിയത്.

വധഗൂഢാലോചനയില്‍ പങ്കെടുക്കുകയും വാഹനമോടിച്ചെത്തി കൊലയ്ക്കു ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്ത യുവാവും കസ്റ്റഡിയിലായി. ഇരുവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ശ്രീനിവാസന്‍ കേസില്‍ ഇതുവരെ ഒന്‍പതുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.

അവശേഷിക്കുന്ന പ്രതികളെക്കൂടി കണ്ടെത്തുന്നതിനുള്ള തീവ്ര ശ്രമത്തിലാണെന്ന് എഡിജിപി വിജയ് സാഖറേ വ്യക്തമാക്കി. അന്വേഷണ പുരോഗതി ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ വിലയിരുത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.