ദുബായ് വിമാനത്താവളത്തിലെ റണ്‍വെ അടച്ചിടല്‍, വിമാനങ്ങള്‍ ഷാർജയിലേക്കും തിരിച്ചുവിടുമെന്ന് എയർ ഇന്ത്യ എക്സ് പ്രസ്

ദുബായ് വിമാനത്താവളത്തിലെ റണ്‍വെ അടച്ചിടല്‍, വിമാനങ്ങള്‍ ഷാർജയിലേക്കും തിരിച്ചുവിടുമെന്ന് എയർ ഇന്ത്യ എക്സ് പ്രസ്

ദുബായ്: ദുബായ് വിമാനത്താവളത്തിലെ അറ്റ കുറ്റപ്പണികള്‍ക്കായി റണ്‍വെ അടച്ചിടുന്ന സമയത്ത് അല്‍ മക്തൂം ഇന്‍റർനാഷണല്‍ വിമാനത്താവളത്തിലേക്കും ഷാർജയിലേക്കും സർവ്വീസുകള്‍ തിരിച്ചുവിടുമെന്ന് എയർ ഇന്ത്യ എക്സ് പ്രസ്. മെയ്, ജൂണ്‍ മാസങ്ങളില്‍ ചില വിമാനങ്ങള്‍ ഈ രണ്ട് വിമാനത്താവളങ്ങളില്‍ നിന്നായിരിക്കും സർവ്വീസ് നടത്തുക.


ദുബായ് വിമാനത്താവളത്തില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തവർ എയർ ഇന്ത്യാ എക്സ് പ്രസിന്‍റെ സിറ്റി ഓഫീസുകള്‍ വഴിയോ കോണ്‍ടാക്ട് സെന്‍റർ വഴിയോ ഫ്ളൈറ്റുകള്‍ റീ ബുക്ക് ചെയ്യണമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.